മുണ്ടക്കൈ ദുരന്തം; മരണം 140 കടന്നു, 66 പേരെ തിരിച്ചറിഞ്ഞു,

ക്യാമ്പിലേക്ക് സഹായമെത്തിക്കുമ്പോൾ ശ്രദ്ധിക്കുക

പെട്ടന്ന് കേടാകുന്ന ഭക്ഷ്യ വസ്തുക്കളും ഉപോയോ​ഗിച്ച വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കരുതെന്ന് വളണ്ടിയർമാർ. വസ്തുക്കൾ ക്യാമ്പിലേക്ക് കൊണ്ടുവരും മുമ്പ് ജില്ലാ ഭരണകൂടവുമായോ അധികൃതരുമായോ സംസാരിക്കണമെന്നും ആവശ്യം

മുണ്ടക്കൈയിൽ ഒറ്റപ്പെട്ടുപോയ കൂടുതൽ പേരെ ഇന്ന് സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് വയനാട് കളക്ടർ. കാണാതായവരുടെ കണക്കുകൾ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ ശേഖരിച്ചുവരികയാണ്. നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

മുണ്ടക്കൈ കേന്ദ്രീകരിച്ചു കൊണ്ടാകും ഇന്നത്തെ തെരച്ചിൽ. ഇരുനൂറിധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഒറ്റപ്പെട്ട മേഖലയിലേക്ക് കൂടുതൽ സൈന്യം എത്തും. ചാലിയാർ പുഴയിലും ഇന്ന് തെരച്ചിൽ നടക്കും. എത്രയും വേഗം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ നടപടികൾ ഊർജിതമാണ്. ഇതിനായി ആശുപത്രികളിൽ കൂടുതൽ സജ്ജീകരണം ഒരുക്കും. രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍