മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനിടെ ഉരുൾപൊട്ടൽ സംശയം, ശക്തമായ മലവെള്ളപ്പാച്ചിൽ’ ; മരണം 76 ആയി

മുണ്ടക്കൈ പുഴയിൽ ഉരുൾപൊട്ടൽ സംശയം. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു.ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.

ഉരുൾപൊട്ടലിൽ മരണം 76 ആയി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്.വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍