ജോബി ആന്‍ഡ്രൂസ് രക്തസാക്ഷി ദിനാചരണം
താമരശ്ശേരി: ജോബി ആന്‍ഡ്രൂസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി റാലിയും അനുസ്മരണവും സംഘടിപ്പിച്ചു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോരങ്ങാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. തുടർന്ന് താമരശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ച റാലി എസ്എഫ്ഐ അഖിലേന്ത്യാവൈസ് പ്രസിഡൻ്റ് ഡോ. നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
കാലത്തെയും പ്രളയ കോലാഹലങ്ങളെയും
മറികടക്കുന്ന ഉജ്വലമായ പോരാട്ടത്തിന്റെ ഓർമ്മയാണ്ജോ ബിയെന്ന് നിതീഷ്
നാരായണൻ പറഞ്ഞു. ജോബിയെ
കൊലപ്പെടുത്തിയവർ കരുതിയത്
ആ കല്ലേറിൽ ജോബിയുടെ
ആശയം തകർന്നുപോകുമെന്നായിരുന്നു.
എന്നാൽ 32 വർഷത്തിന് ശേഷവും
ആയിരക്കണക്കിന് മനുഷ്യരെ
ആവേശം കൊള്ളിക്കുന്ന
ഓർമ്മയായിട്ടും ഊർജമായിട്ടും
രാഷ്ട്രീയ കരുത്തായിട്ടും ജോബി
ആൻഡ്രൂസ് ഇവിടെ ബാക്കിയാവുകയാണെന്ന്
ജോബിയുട കൊലപാതകത്തിനുത്തരവാദിളായ വലതുപക്ഷ ഗുണ്ടാപടമനസിലാക്കണമെന്നും
അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍