റോഡിലിറങ്ങിയ പോത്തിനെ ഇടിച്ചു;കാർ തകർന്നു
താമരശ്ശേരി : സംസ്ഥാനപാതയിൽ കോരങ്ങാട് സമീപം ഇന്ന് പുലർച്ചെ 5:30 തോടെ ആയിരുന്നു അപകടം.
പോത്തിനെ ഇടിച്ചതോടെ കാറിന്റെ മുൻഭാഗം തകർന്നു വയനാട്ടിലേക്ക് പോകേണ്ട കുടുംബ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പോത്തുകളെ സുരക്ഷിതമായി കെട്ടിയിടാത്തതുകൊണ്ട് കുട്ടികൾ ഉൾപ്പെടെ ഭയത്തോടെയാണ് സ്കൂളിലേക്ക് മറ്റും പോകുന്നത് അപകടങ്ങൾ ആവർത്തിക്കുമ്പോഴും അലഹ്യമായി പോത്തുകളെ റോഡിൽ വിടുന്ന ഉടമകൾക്ക് യാതൊരു കൂസലുമില്ല. ഇത്തരം ആളുകൾക്കെതിരെ കർശനമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍