അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു


താമരശ്ശേരി: താമരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു.താമരശ്ശേരി ഈർപ്പോണ കല്ലുണ്ടയിൽ ഷമീമിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.
വീട് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച രണ്ടര പവൻ സ്വർണാഭരണങ്ങളും 12,000 രൂപയും അപഹരിച്ച് കടന്നു കളയുകയായിരുന്നു. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍