വെറ്ററിനറി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍; എസ്എഫ്‌ഐക്ക് ജയം


കല്‍പ്പറ്റ: വെറ്ററിനറി സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് എതിരില്ലാത്ത വിജയം. പൂക്കോട് വെറ്ററിനറി കോളേജിലെ പി ജി വിദ്യാര്‍ത്ഥി സി ആര്‍ ശരത്താണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് സര്‍വകലാശാലയിലെ വിജയമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പറഞ്ഞു. ജൂണ്‍ 25 ന് നടന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ വിദ്യാര്‍ത്ഥി പ്രതിനിധി തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്കായിരുന്നു വിജയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍