നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന് പരാതി; സ്ത്രീകൾ വ്‌ളോഗറെ കെട്ടിയിട്ട് തല്ലി


അട്ടപ്പാടി: അട്ടപ്പാടിയില്‍ വ്‌ളോഗറെ തമിഴ്‌നാട്ടില്‍നിന്ന് എത്തിയ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലി. സ്ത്രീകളുടെ നഗ്നദൃശ്യം ഇയാള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന്‌ ആരോപിച്ചാണ് ആക്രമണം. കോട്ടത്തറ ചന്തക്കട സ്വദേശിയായ മുഹമ്മദലി ജിന്നയെന്ന വ്‌ളോഗറെയാണ് സ്ത്രീകള്‍ കെട്ടിയിട്ടടിച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിച്ചുവെന്നാണ് പരാതി.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ ഇയാളെ അന്വേഷിച്ചെത്തിയാണ് പിടികൂടിയത്. അഗളി പോലീസ് എത്തിയാണ് വ്‌ളോഗറെ കെട്ടഴിച്ച് വിട്ടത്. തല്ലിയവര്‍ക്കും വ്‌ളോഗര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍