അമ്പായത്തോട് എഴുകളത്തിൽ ഫാമിലി ഗ്രൂപ്പിൻ്റെ മൂന്നാമത് കുടുംബ സംഗമം
താമരശ്ശേരി : അമ്പായത്തോട് എഴു കളത്തിൽ ഫാമിലി ഗ്രൂപ്പിൻ്റെ മൂന്നാമത് കുടുംബ സംഗമം വിപുലമായ പരിപാടികളോടെ ജൂലായ് 28 ന് ഞായറാഴ്ച അമ്പായത്തോട് എൽ. പി. സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. അഞ്ഞൂറോളം അംഗങ്ങളുള്ള പ്രമുഖ ഫാമിലി ഗ്രൂപ്പാണ് എഴു കളത്തിൽ ഫാമിലി ഗ്രൂപ്പ്. സംഗമത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡണ്ട് എഴുകളത്തിൽ ദാവൂദ് അധ്യക്ഷത വഹിച്ചു. രാവിലെ 9 മണിക്ക് ഖബർ സിയാറത്തോടെയായിരിക്കും സംഗമം ആരംഭിക്കുക. ഉദ്ഘാടന സമ്മേളനം , ഉൽബോധനം, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ, കുടുംബാംഗങ്ങളുടെ വിവിധ കലാ കായിക പരിപാടികൾ എന്നിവയും ഉണ്ടാകും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിൽ സംബന്ധിക്കും. യോഗത്തിൽ എഴു കളത്തിൽ അബ്ദൽ ഖാദർ, ഒ. കെ. റസിയ റസാഖ്, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. സൈഫുന്നിസ സ്വാഗതവും മാനു മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍