എൻഎസ്എസ് ഏകദിന ക്യാമ്പ്
താമരശ്ശേരി: ജി വി എച്ച് എസ് എസ് താമരശ്ശേരി വിഎച്ച്എസ്ഇ വിഭാഗം എൻഎസ് എസ് ന്റെ ആഭിമുഖ്യത്തിൽ ഏകദിന ഓറിയന്റേഷൻ ക്യാമ്പ് നടത്തി.
ക്യാമ്പിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ന്യൂസ്പേപ്പർ,പ്ലാസ്റ്റിക് ചാലഞ്ചും നടത്തി.
മാസ്റ്റർ ട്രെയിനർ ഷാഹിദ് എളേറ്റിൽന്റെ നേതൃത്വത്തിൽ ലൈഫ് സ്കിൽ എനർജി സെഷൻ സംഘടിപ്പിച്ചു,ദത്തു ഗ്രാമമായ കോരങ്ങാട് പ്രദേശത്തെ കിടപ്പു രോഗികളെ സന്ദർശിക്കുകയും അവർക്കുള്ള ശയ്യോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ മഴക്കാല രോഗങ്ങളെ കുറിച്ച് ഉള്ള അവബോധവും നോട്ടീസ് വിതരണവും നടത്തി.
പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് വിനോദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഉമ്മുകുൽസു , സിൻ്റെ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കോരങ്ങാട് പെയ്ൻ & പാലിയേറ്റീവ് യൂണിറ്റിന്റെ സെക്രട്ടറി അബ്ദുൽ മജീദ് ക്ലാസ് എടുത്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലതിക സ്വാഗതവും എൻഎസ്എസ് ലീഡർ മാത്യൂസ് ജോർജ് നന്ദിയും അർപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍