ലഹരിമരുന്നുകളുമായി കൊടുവള്ളി സ്വദേശി താമരശ്ശേരി യിൽ പിടിയിൽ

താമരശ്ശേരി :മാരക ലഹരി മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളും എം .ഡി .എം. എ യും കഞ്ചാവുമായി കൊടുവള്ളി സ്വദേശിയായ യുവാവ് താമരശ്ശേരി പോലീസ് പിടിയിൽ. കൊടുവള്ളി പറമ്പത്ത് കാവ് വെള്ളച്ചാലിൽ മൂസക്കോയ(40)യാണ് ഇന്നലെ രാത്രി താമരശ്ശേരി സിവിൽ സ്റ്റേഷന് സമീപം വെച്ച് പോലീസിന്റെ പിടിയിലാവുന്നത്.ഇയാളിൽ നിന്നും രണ്ട് LSD സ്റ്റാമ്പുകളും,ഒന്നര ഗ്രാമോളം എം ഡി എം എ. യും എഴു ഗ്രാം കഞ്ചാവും കണ്ടെടുത്തു ഇയാൾ സഞ്ചരിച്ച  താർ ജീപ്പും കസ്റ്റഡിയിൽ എടുത്തു.

ദുബായിൽ ബിസിനസ് കാരനായ ഇയാൾ കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് ഇവ വാങ്ങുന്നത്.
2010-വർഷത്തിൽ നാല് കിലോഗ്രാം സ്വർണ്ണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇയാളെ ഡി.ആർ.ഐ പിടികൂടിയിരുന്നു.
അന്ന് പത്തു ദിവസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞതാണ്.      താമരശ്ശേരി ഡി.വൈ.എസ്.പി.   എം.പി.വിനോദിന്റെ നിർദേശപ്രകാരം 
എസ്.ഐ മാരായ ഒ.എൻ ലക്ഷ്മണൻ, ഒ.സതീഷ് കുമാർ,  എം. ഇ.പ്രകാശൻ,  രാജീവ്‌ ബാബു, സീനിയർ സി.പി.ഒ പ്രവീൺ കുമാർ.സി പി ,   സി.പി.ഒ മാരായ എം.മുജീബ് എ.രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍