താമരശ്ശേരിയിൽ മിനി ലോറിയിൽ ബസ് ഇടിച്ച് അപകടം
താമരശ്ശേരി: സംസ്ഥാനപാതയിൽ താമരശ്ശേരി അമ്പായത്തോട് മിനി ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.
കോഴിക്കോട് നിന്നും ദേവാലയിലേക്ക് പോകുന്ന സ്വകാര്യ ബസ് മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർദിശയിൽ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
ആളപായമില്ല
ഇടിയുടെ ആഘാതത്തിൽ മിനിലോറിയിലെ ഉണ്ടായിരുന്ന കപ്പ റോഡിൽ ചിതറുകയും ചെയ്തു. വൈകിട്ട് 4: മണിയോടെ ആയിരുന്നു അപകടം തുടർന്ന് ദേശീയപാതയിൽ നേരിയ ഗതാഗത തടസ്സമുണ്ടായി.ബസ് അപകടത്തിൽ പെട്ടതോടെ ദീർഘദൂര യാത്രക്കാരും വലഞ്ഞു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍