കാറ്റിൽ മാവ് മുറിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു.
പൂനൂർ: ഇന്നു പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ വീടിനു മുകളിൽ മാവ് മുറിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. കട്ടിപ്പാറ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോളിക്കൽ വട്ടിക്കുന്നുമ്മൽ ഇൽയാസിൻ്റെ വീടിനു മുകളിലാണ് മാവ് വീണത്. ആർക്കും പരിക്കില്ല. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വാർഡ് മെമ്പറുമായ മോയത്ത് മുഹമ്മദിൻ്റെ നേതൃത്വത്തിൽ ഐഡിയൽ ഹെൽപ് ലൈൻ അംഗങ്ങളും പ്രദേശവാസികളും ചേർന്നു വീടിനു മുകളിൽ നിന്നും വൻമരം വെട്ടി മാറ്റുകയാണുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍