പിഎസ്‌സി പ്രൊഫൈൽ ലോഗിൻ; ഒടിപി സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം > പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്യുവാൻ ഒടിപി സംവിധാനം നിലവിൽ വന്നു. ആദ്യഘട്ടത്തിൽ നിലവിലെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾ ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ വിലാസവും അടങ്ങിയ സ്ക്രീൻ പ്രത്യക്ഷപ്പെടും. മൊബൈൽ നമ്പറും ഇമെയിലും നിലവിൽ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തൽ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ
ചെയ്യുകയും വേണം.
ഉദ്യോഗാർത്ഥികളുടെ പാസ്വേഡ് നിബന്ധനകൾക്കനുസരിച്ച് പുതുക്കുവാനുള്ള സ്ക്രീനും തുടർന്ന് പ്രത്യക്ഷപ്പെടുന്നതാണ്. അതിനുശേഷം യൂസർ ഐഡിയും പുതുക്കിയ പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുമ്പോൾ വെരിഫൈ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാൽ ആറുമാസത്തിലൊരിക്കൽ പാസ്വേഡ് പുതുക്കുവാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്‌സി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍