രക്ഷാപ്രവർത്തനം ദുഷ്കരം ; തിരച്ചിൽ അവസാനിപ്പിച്ചു
ഷിരൂരിൽ അർജുന്റെ ട്രക്കിനായുള്ള തിരച്ചിലവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും. ഇന്നലെയും ഇന്നും നടത്തിയ തിരച്ചിലിൽ കാര്യമായ പുരോഗതികളുണ്ടായില്ല. സാധ്യമായതെല്ലാം ചെയ്തു. എന്നാൽ വെള്ളത്തിനടിയിലെ ചെളിയും, മണ്ണും, കല്ലും രക്ഷാപ്രവർത്തനത്തിന് വലിയ തിരിച്ചടിയുണ്ടാക്കി. വെള്ളത്തിനടിയിൽ കൂറ്റൻ ആൽമരവുമുണ്ട്. കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെങ്കിൽ കൂടുതൽ സമയമെടുക്കുമെന്നും ദൗത്യസംഘം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍