പിറന്നാൾ സമ്മാനമായി കളിയുപകരണങ്ങൾ നൽകി :

താമരശ്ശേരി:പള്ളിപ്പുറം (ചാലക്കര)ജി .എം.യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി മറിയം ജാസ് തന്റെ പിറന്നാളിന് സമ്മാനമായി സ്കൂളിലേക്ക് കളിയുപകരണങ്ങൾ കൈമാറി മാതൃകയായി.ഫുട്ബോളിനും ,വോളിബോളിനുമുള്ള പന്തുകൾ,ഷട്ടിൽ കോക്കുകൾ,റിംഗുകൾ,സ്കിപ്പിംഗ് റോപ്പുകൾ..തുടങ്ങിയവയാണ് നൽകിയത്.'ആരോഗ്യമുള്ള കുട്ടികൾ നാടിൻ സമ്പത്ത്, എന്ന സന്ദേശം കുട്ടികളിലേക്ക് കൈമാറാൻ ഇതു സഹായകമാകും.എസ്.ആർ.ജി കൺവീനർ ദിവ്യ ടീച്ചർ,പ്രീതി ടീച്ചർ എന്നിവരും പങ്കാളികളായി.ഹെഡ്മിസ്ട്രസ് മിനി ടീച്ചർ,കായികാധ്യാപിക രജത ടീച്ചർ,റഹീദ ടീച്ചർ,അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍