അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

കോട്ടയം > കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്‌ ആശുപത്രിയിൽ നടന്നത്‌. 25 വയസ്സുള്ള അമ്മയാണ്‌ കുട്ടിക്ക്‌ കരൾ നൽകിയത്‌.

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.  സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റെഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍