കൊയിലാണ്ടിയിലെ ഹോട്ടലിന് ഒന്നര ലക്ഷം രൂപ പിഴ ;ഭക്ഷ്യസുരക്ഷാ നിയമം പാലിച്ചില്ല

കോഴിക്കോട്:പലതവണ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി കണ്ടെത്തിയ ന്യൂതനങ്ങൾ പരിഹരിക്കാത്ത ഹോട്ടലിന്
ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. കൊയിലാണ്ടി മമ്മാസ് കിച്ചൻ റെസ്റ്റോറൻ്റിനെതിരെയാണ് പിഴ ചുമത്തിയത്‌. 08.08.2022 നാണ് മമ്മാസിൽ ആദ്യം ഫുഡ് സേഫ്റ്റി ഇൻസ്പെക്റ്ററുടെ നേതൃത്വത്തിൽ പരിശോധനത്തിയത്. സ്ഥാപനത്തിന്റെ അടുക്കളയിൽ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്നതിലെ നൂനതകൾ ചൂണ്ടികാട്ടി അവ പരിഹരിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകി. എന്നാൽ 19.10.2022 ന് വീണ്ടും പരിശോധിച്ചപ്പോൾ നൂനതകൾ പരിഹരിച്ചില്ലെന്ന് വ്യക്തമായി, വീണ്ടും നൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. ന്യൂനതകൾ പരിഹരിക്കാതെ കച്ചവടം തുടരുകയാണെന്ന് 26.06. 2023 ന് നടത്തിയ പരിശോധനയിലും വ്യക്തമായി. ഇവ കാണിച്ചുകൊണ്ട് നോട്ടീസ് നൽകിയെങ്കിലും അത് കൈറ്റാൻ ഉടമ മെഹ്ബൂബ് തയ്യാറായില്ല. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടിയെടുക്കുകയായിരുന്നു. എഫ്.എസ്.എസ്.എ.ഐ. രജിസ്ട്രേഷൻ വ്യവസ്ഥകൾ പാലിക്കാത്തതിന് ഭക്ഷ്യ സുരക്ഷാ നിയമം 2006 ലെ സെക്ഷൻ 56 പ്രകാരം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ നിർദേശങ്ങൾ നിരാകരിച്ചതിന് ഒരു ലക്ഷം രൂപയും സെക്ഷൻ 56 പ്രകാരം
അനാരോഗ്യകരമോ വൃത്തിഹീനമോ ആയ ഭക്ഷണം വിതരണം ചെയ്തതിന് അമ്പതിനായിരം രൂപയുമാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടക്കണമെന്നുമാണ് നിർദേശം.
കൊയിലാണ്ടി ഭക്ഷ്യസുരക്ഷ ഓഫീസറായ വിജി വിൽസൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാന ത്തിൽ കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ.സക്കീർ ഹുസൈൻ അഡ്ജ്യൂഡിക്കേഷൻ ഓർഡർ നല്കുകയായിരുന്നു. വടകര ആർ.ഡി.ഒ. പി. അൻവർ സാദത്ത് ആണ് വിധി പറഞ്ഞത്."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍