താമരശ്ശേരി ടൗൺ സൗന്ദര്യത്ക്കരണം; മുപ്പത് ലക്ഷത്തിന്റെ പദ്ധതിയുമായി വ്യാപാരികൾ .


താമരശ്ശേരി: ദേശീയ പാത കടന്നുപോകുന്ന താമരശ്ശേരിയെ പ്രഭാത പൂരിതമാക്കാന്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മുപ്പത് ലക്ഷം രൂപ ചിലവില്‍ പദ്ധതിയുമായി വ്യാപാരികൾ.ഇതിന്റെ ഭാഗമായി താമരശ്ശേരി ഗസ്റ്റ് ഹൗസിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരി നേതാക്കളുടെയും സംയുക്ത യോഗം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.ദേശീയപാതവികസനമടക്കമുളള കാര്യത്തിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത നിയമത്തിന്റെ പേരിൽ വികസനം മുടക്കുകയാണെന്നും വികസനകാര്യത്തിൽ എന്നും ജനങ്ങൾക്കൊപ്പം നിൽക്കാൻ ഇവർ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അടിസ്ഥാന വികസകാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ച നടപ്പാക്കുന്ന പദ്ധതിയിൽ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.പഞ്ചായത്ത് ഭരണസമിതിയുമായി നടന്ന കൂടിയാലോചനക്കു ശേഷം വ്യാപാരി പ്രതിനിധികൾ ഇത് നടപ്പിലാക്കാനുള്ള പ്രപ്പോസലുമായി മുന്നോട്ട് പോവുകയായിരുന്നു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ100 വാട്‌സുള്ള നൂറ്റയമ്പത് തെരുവു വിളക്കുകള്‍ സ്ഥാപിക്കും. ഇതോടെ താമരശ്ശേരി ടൗൺ ഇപ്പോഴുളള അന്തകാരത്തിൽ നിന്നും മോചനം നേടും.വെളിച്ചക്കുറവു താമരശ്ശേരി ടൗണിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഇതോടെ പരിഹാരമാവും. അടിസ്ഥാന വികസകാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ച നടപ്പാക്കുന്ന പദ്ധതിയിൽ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. പഞ്ചായത്ത് ഭരണസമിതിയുമായി നടന്ന കൂടിയാലോചനക്കു ശേഷം വ്യാപാരി പ്രതിനിധികൾ ഇത് നടപ്പിലാക്കാനുള്ള പ്രപ്പോസലുമായി മുന്നോട്ട് പോവുകയായിരുന്നു.

  പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായി. വ്യാപാരി വ്യാവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് പി.സി അഷ്റഫ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്റഫ് മാസ്റ്റർ, എ.കെ കൗസർ, എ.ടി അയ്യൂബ് ഖാൻ ,ഡി.വൈ.എസ്.പി പ്രദീപ് സി. പി.പി ഹാഫിസുറഹിമാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍