കനത്ത മഴ; കൊടുവള്ളിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു
കൊടുവള്ളി: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷന്‍ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞതിനാല്‍ വീടിനും ഭീഷണിയാണ്. ചെങ്കല്ല് ഉപയോഗിച്ച കെട്ടിയ 16 കോല്‍ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. പമ്പിങ് മോട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും കിണറിനടിയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍