യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
താമരശ്ശേരി: അടിവാരത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും, എസ് ഐ മാരടക്കം 11 അംഗം
അംഗമാണ് രൂപീകരിച്ചത്.
ഞായറാഴ്ച ഹര്‍ഷദിനെ കാണാനില്ലെന്നു ഭാര്യ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഹര്‍ഷദിനെ വിട്ടയയ്ക്കണമങ്കില്‍ 10 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് ഫോൺ വന്നു. തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാന്‍ പണം നൽകണമെന്നും ഹര്‍ഷദ് തന്നെയാണ് ഫോണില്‍ അറിയിച്ചത്. മറ്റൊരാള്‍കൂടി ഫോണില്‍ സംസാരിച്ചു. 10 ലക്ഷം നല്‍കണമെന്നാണ് ഇയാളും ആവശ്യപ്പെട്ടത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നകാര്യം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഹര്‍ഷദിന്റെ കാര്‍ പൊലീസ് കണ്ടെത്തി. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത നിലയിലായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കരുതുന്നു. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍