ശ്രീ പോർക്കലി കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം സെപ്റ്റംബർ 6 ന് ആരംഭിക്കും

താമരശ്ശേരി : ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന കൺവെൻഷൻ സെന്ററിന്റെ രണ്ടാം നിലയുടെ നിർമ്മാണം സെപ്റ്റംബർ 6 ന് ആരംഭിക്കാൻ തീരുമാനിച്ചു.
ഇന്ന് നടന്ന ട്രസ്റ്റ് വിശേഷാൽ പൊതുയോഗത്തിലാണ് തീരുമാനം.
ട്രസ്റ്റ് ചെയർമാൻ എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ശ്രീ ടി.കെ. കേരള വർമ്മ വലിയരാജ, പി.വി.ബാലചന്ദ്രൻ , വി.കെ. സദാ നന്ദൻ , പി.വി. ദേവരാജൻ , വി.ബാലകൃഷ്ണൻ , പി.ജി.സജീവ്, കെ.കെ. വേലായുധൻ, മുൻ ജില്ല കളക്ടർ ടി. ഭാസ്ക്കരൻ ഐ എ എസ് , . എന്നിവർ പങ്കെടുത്തു.