മിനി ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; പെരുമ്പള്ളി ഇരുട്ടിൽ
താമരശ്ശേരി: പെരുമ്പള്ളി ടൗണിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ദിവസങ്ങളോളമായി
ജോർജ് എം തോമസ് എംഎൽഎ അനുവദിച്ച ഫണ്ടിൽ നിന്നാണ്
ലൈറ്റ് സ്ഥാപിച്ചത്.
ഏറെ വൈകി ടൗണിൽ എത്തുന്നവർക്ക്
ഈ ലൈറ്റ് വലിയ ആശ്വാസമായിരുന്നു. ലൈറ്റുകൾ തെളിയാതായതോടെ കടകളടച്ചുകഴിഞ്ഞാൽ ടൗൺ ഇരുട്ടിൽ മുങ്ങും.
മിനി ഹൈമാസ്റ്റ് ലൈറ്റുകൾ തെളിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങളും വ്യാപാരികളും നാളുകളായി ആവശ്യപ്പെടുകയാണ്."
