റിയാദ് ഒഐസിസി കോഴിക്കോട് ജില്ലാകമ്മിറ്റി നിര്‍മിച്ച മൂന്നാമത് ഇന്ദിരാഭവനം താക്കോല്‍ ദാനം നടത്തി

ബാലുശ്ശേരി :    ഇന്ദിരാജീ സ്നേഹ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും .'തല ചായ്ക്കാനൊരിടം' എന്ന ആശയവുമായി കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം കഴിയുക എന്ന ലക്ഷ്യവുമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി  നിര്‍മിച്ച് മൂന്നാമത്തെ ഇന്ദിരാജി ഭവനത്തിന്റെ താക്കോല്‍ ദാനം എം.കെ രാഘവന്‍ എംപി നിര്‍വഹിച്ചു. . 

എകരൂല്‍ ചെത്തില പൊയിലിലെ നിര്‍ദ്ദനകുടുംബത്തിനായാണ് 6 ലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ച് നല്‍കിയത്.  ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവര്‍ മഖ്യാതിഥികളായി. ചടങ്ങില്‍ ഒഐസിസി കോഴിക്കോട് ജില്ല റിയാദ് ട്രഷറര്‍ റഫീഖ് എരഞ്ഞിമാവ് അധ്യക്ഷനായി. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അശ്റഫ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി മെംബര്‍ കെ.എം ഉമ്മര്‍,കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി സൂരജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നാസര്‍ മാസ്റ്റര്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് ഇന്ദിര ഏറാടിയില്‍  കോണ്‍ഗ്രസ് ഭാരവാഹികളായ അബ്ദുല്‍ അസീസ് കോഴിക്കോട്, ശ്രീധരന്‍ മലയില്‍, കെ.കെ മുഹമ്മദ്, ബഷീര്‍ കോക്കല്ലൂര്‍, എപി.വിലാസിനി, ചര്‍മസുധ, ശശി കരിന്തോറ,ശകുന്തള ബാലകൃഷ്ണന്‍, ഗഫൂര്‍ കരുമല, കെപി.സിറാജ് ,ഷൈജു കരുമല, രവി കാരാട്ട്, ബാബു, അനില്‍, 
സംസാരിച്ചു. ഭവന പദ്ധതി കോര്‍ഡിനേറ്ററും ഒ ഐ സി സി മുന്‍ ജില്ല പ്രസിഡന്റുമായ മുനീര്‍ കോക്കല്ലൂര്‍ സ്വാഗതവും, ഒ ഐ സി സി റിയാദ് സീനിയര്‍ ഭാരവാഹി  ജമാല്‍ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു

റിയാദ് ഒഐസിസി കോഴിക്കോട്  ജില്ലാകമ്മിറ്റി നിര്‍മിച്ച മൂന്നാമത് ഇന്ദിരാഭവനം താക്കോല്‍ ദാനം  എം.കെ രാഘവന്‍ എംപി നിര്‍വഹിക്കുന്നു