അലമാര,കട്ടില്‍,മേശ, അടുക്കള ഉപകരണങ്ങള്‍..; മുണ്ടക്കൈ പുനരധിവാസത്തിന് ഇപ്പോള്‍ ആവശ്യമുണ്ട്
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവനോപാദികള്‍ നഷ്ടപ്പെട്ടവരെ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കി ഉടനെ പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇവരുടെ പുതിയ താമസ സ്ഥലത്ത് ലഭ്യമാക്കുന്നതിന് വേണ്ടി താഴെ പറയുന്ന സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് വയനാട് ജില്ലാ കലക്ടര്‍. മന്ത്രി മുഹമ്മദ് റിയാസും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ആവശ്യമായ വസ്തുക്കള്‍
ബാക്ക് ടു ഹോം കിറ്റ്
(Back to home kit)
* അലമാര (Wardrobe)
* കട്ടില്‍ ( Cot)
* മേശ (Table)
* കസേര (Chair)
* സ്റ്റൗ (Cooking stove)
* കുക്കര്‍ (Cooker)
* പാചക പാത്രങ്ങള്‍ (കടായി,സോസ് പാന്‍,തവ, കാസ്സറോള്‍, കലം)
Cooking Utensils (Kadai, Sauce Pan, Tawa, Casserole, Pot)
* മിക്‌സര്‍ + ഗ്രൈന്‍ഡര്‍ (Mixer + grinder)
* അടുക്കള ഉപകരണങ്ങള്‍ (സ്പൂണ്‍, കറിക്കത്തി,ജാര്‍,വാട്ടര്‍ ബോട്ടില്‍)
Basic Crockery and Cutlery (Knife, Spoon,Jar,Water bottles)
* ശുചീകരണ വസ്തുക്കള്‍ (ഡസ്റ്റ് ബിന്‍, ഫിനോള്‍, ചൂല്‍, മോപ്പ്, ഡിറ്റര്‍ജന്റ്, ഡോര്‍ മാറ്റ് &ഫ്‌ലോര്‍ മാറ്റ് ) Cleaning items (dustbin, phenol, broom, mop, detergent,Door Mat,Floor Mat))
* വ്യക്തി ശുചിത്വ വസ്തുക്കള്‍
ബക്കറ്റ്, കപ്പ്,നഖം വെട്ടി)
Personal hygiene kit
(bucket and Mug,Nail cutter)
* എല്‍.ഇ.ഡി. ബള്‍ബ്, എമര്‍ജന്‍സി ലൈറ്റ്, നെയില്‍ കട്ടര്‍, അഴ (rop) & ക്ലിപ്പ്
(LED bulb,Emergency light,Rope Clip)
ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും അന്വേഷണങ്ങള്‍ക്കുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക..
1) 9605398182
2) 9447349438
3) 9745121244
മേല്പറഞ്ഞ സാധങ്ങള്‍ എത്തിക്കേണ്ട ലൊക്കേഷന്‍ :
Vijaya Coffee Curing Works Godown,
Near Govt Hospital, Kainatti,
Kalpetta
