മോഷണ ശ്രമത്തിനിടെ നാലുപേർ പിടിയിൽ
താമരശ്ശേരി: പോലീസ് നൈറ്റ് പെട്രോളിങ്ങിനിടെ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വെച്ചാണ് നാല് മോഷ്ടാക്കളെ പിടികൂടിയത് . ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് പോലീസ് ജീപ്പ് അമ്പായത്തോട് എത്തിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിനരികിൽ നിൽക്കുകയായിരുന്ന നാലു പേർ റോഡ് സൈഡിലുള്ള ഷെഡിൽ നിന്നും എന്തോ എടുത്ത് വാഹനത്തിൽ ഇടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം നിർത്തി അടുത്തേക്ക് ചെന്നപ്പോൾ വണ്ടിയിൽ കയറി കടന്നു കളയാൻ ശ്രമിക്കുകയായിരുന്ന പ്രതികളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത് വാഹനം പരിശോധിച്ചതിൽ വാഹനത്തിൽ ആക്രി സാധനങ്ങളും ബാറ്ററി, വെൽഡിങ് മെഷീൻ പമ്പ് സെറ്റുകൾ, വാഹനങ്ങളുടെ റേഡിയേറ്റുകൾ എന്നിവ കണ്ടെത്തി. ഇവരുടെ കൈയിൽ സ്പാനർ, സ്ക്രൂ ഡ്രൈവർ തുടങ്ങിയ ടൂൾസും മറ്റും കണ്ടെത്തുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍