പനിയെ തുടർന്ന് ആശുപത്രി യിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു

വയനാട്: അഞ്ചുകുന്നിൽ പനിയെ തുടർന്ന് ആശുപത്രി യിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു. അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിന് മുമ്പേ ചെറിയ പനിയും മറ്റും ഉണ്ടായിരുന്ന ഷഹാനയെ നിക്കാഹിന്റെ അന്ന് വൈകീട്ട് പനി ശക്തമായതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്‌ധ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഷഹാന ഇന്ന് പുലർച്ചെ മരിച്ചു. കാവുങ്ങ തൊടിക മമ്മൂട്ടി ജുബൈരിയ ദമ്പതികളുടെ മകളാണ് ഷഹാന. സഹോദരങ്ങൾ: ഷിബ്ലി ഷെരീഫ, ഷാഫിഹ ഷെറിൻ.