കാറപകടം;കൊടുവള്ളി സ്വദേശിനി മരിച്ചു.

തിരുവമ്പാടി:- മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറായിൽ കാറിൻ്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കൊടുവള്ളി മുക്കിലങ്ങാടി ഷുക്കൂറിന്റെ മകൾ ഫാത്തിമ (20) മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഓമശ്ശേരി-തറോൽ സ്വദേശിയായ മുൻഷിക്കിനെ നിസാരാ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് കക്കാടംപൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു.