വഴി തെറ്റിച്ച് ദിശാബോർഡ്; പുല്ലാഞ്ഞിമേട് എത്തേണ്ടവർ സംസ്ഥാനപാതയിൽ കോരങ്ങാട് എത്തും,


താമരശ്ശേരി : കോരങ്ങാട് >കോളിക്കൽ റോഡിൽ മുണ്ടപ്പുറത്താണ് തെറ്റായ ദിശയിൽ അധികൃതർ  ബോർഡ് സ്ഥാപിച്ചത്.

സ്ഥാപിച്ച ദിശാബോർഡ്  നോക്കി പോകുന്ന  പരിചയമില്ലാത്ത വാഹന യാത്രക്കാർ  ദേശീയപാത ഇടത്തോട്ട് തിരിഞ്ഞ്   പുല്ലാഞ്ഞമേട് എത്തേണ്ടവർ വലത്തോട്ട്  തിരിഞ്ഞ് എടവണ്ണ > കൊയിലാണ്ടി സംസ്ഥാനപാതയിൽ  കോരങ്ങാട് എത്തിച്ചേരും ഇത് മൂലം വീണ്ടും
മൂന്ന് കിലോമീറ്റർ ചുറ്റി വയനാട് കോഴിക്കോട് റോഡിൽ എത്തിച്ചേരേണ്ടിവരും 

കോരങ്ങാട് എത്തിച്ചേരേണ്ടവർ ആവട്ടെ  വലത്തോട്ട് തിരിഞ്ഞ് ചെറിയ ഇടവഴിയിലൂടെ പൂനൂർ > കട്ടിപ്പാറ റോഡിൽ എത്തിച്ചേരും.

ദിശാ‍ ബോർഡ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍