കാറിന്‍റെ ഡോറിലിരുന്ന് സാഹസിക യാത്ര; ദൃശ്യം പകര്‍ത്തുന്നതിനിടെ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കാറിന്‍റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് റാണിപുരത്തിനടുത്താണ് സംഭവം. കര്‍ണാടക സൂറത്കല്‍ എന്‍.ഐ.ടിയിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി അറീബുദ്ദീ(22)നാണ് മരിച്ചത്. റായ്ച്ചൂര്‍ സ്വദേശിയാണ്.
കൂട്ടുകാരുമൊത്ത് റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കാറിന്‍റെ ഗ്ലാസ് താഴ്ത്തി അതിലിരുന്ന് വിഡിയോ ചിത്രീകരിക്കുകയായിരുന്നു അറീബുദ്ദീന്‍. അറീബുദ്ദീന്‍റെ ചിത്രം പകര്‍ത്താന്‍ കാറോടിച്ചയാള്‍ ശ്രമിച്ചതോടെ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഓടയിലേക്ക് കാര്‍ വീണതും ഡോറിലിരുന്ന അറീബുദ്ദീന്‍ മണ്‍തിട്ടയ്ക്കും കാറിനും ഇടയിലായിപ്പോയി. തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളും നിസാര പരുക്കുകളോടെ രക്ഷപെട്ടു.
