സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റും മഴയും;കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്.


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ പുലർച്ചെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട,കോട്ടയം,ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്.

ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.