അനുമോദനം നടത്തി

താമരശ്ശേരി :  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ICDS  കൊടുവള്ളി 2023-24  വർഷത്തെ മികച്ച അങ്കണവാടി ഹെൽപ്പറായി  തെരഞ്ഞെടുത്ത ശോഭന എ യെ  ഐശ്വര്യ അങ്കണവാടി വട്ടക്കൊരുവിൻെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആയിഷ മുഹമ്മദ് അധ്യക്ഷത വഹിച്ചു  കൊടുവള്ളി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  എ കെ കൗസർ മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു.  വികസന സമിതി കൺവീനർ എ പി സമദ് സ്വാഗതവും  സഫിയ ടീച്ചർ നന്ദിയും പറഞ്ഞു  വി പി അബ്ദുൽസലാം, ശോഭന എ, ലത്തീഫ് വട്ടക്കൊരു  സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു