മുജാഹിദ്കുടുംബ സംഗമം ഞായറാഴ്ച പൂനൂരിൽ
പൂനൂർ : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മണ്ഡലം മുജാഹിദ് കുടുംബ സംഗമം ഞായറാഴ്ച (ആഗസ്ത് 25) പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെയാണ് സംഗമം. വിസ്ഡം ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രൊഫ.ജൗഹർ മുനവ്വർ(കുളിർമ്മയുള്ള കുടുംബം), അബ്ദുറഷീദ് കുട്ടമ്പൂർ ( മനുഷ്യൻ എത്ര നിസ്സഹായൻ), സി.പി. സലീം(കുടുംബ സമേതം സ്വർഗത്തിലേക്ക്), മുനവ്വർ സ്വലാഹി(നല്ല നാളേക്കായ്) എന്നിവർ പ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി സി.പി. സാജിദ്, സംസം അബ്ദുറഹിമാൻ, വി.കെ. ഉനൈസ് സ്വലാഹി, കെ.നാസർ മദനി, സി.പി. മുബശിർ, കെ. നിഹാൽ റഹ്മാൻ എന്നിവർ സംസാരിക്കും.
