വഖഫിന്മേലുള്ള സർക്കാരിന്റെ കൈകടത്തൽ ദുരുപതിഷ്ടം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ



കൊയിലാണ്ടി: പുതുതായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ മുസ്‌ലിം കളുടെ കാലങ്ങളായുള്ള വഖഫിന്മേലുള്ള കൈകടത്തലാണെന്നും വഖഫ് സ്വത്തുക്കൾ ഈ ഭേദഗതി മൂലം അന്യാധീനപ്പെട്ടുപോകാൻ സാധ്യതയുള്ളതാണെന്നും അതിനെതിരെ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും വിസ്ഡം കോഴിക്കോട് നോർത്ത് ജില്ല സംയുക്ത  സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇതിനെ ശക്തമായി പ്രതികരിച്ച പാർലമെന്റ് മെമ്പർമാരെ യോഗം അഭിനന്ദിച്ചു. അതോടൊപ്പം അതിനെ പറ്റി ചർച്ച ചെയ്യാൻ രൂപീകരിച്ച ജോയിന്റ് പാർലമെന്റ് കമ്മിറ്റിയിൽ പ്രബല കക്ഷികളായ പാർട്ടികളെ ഉൾപ്പെടുത്തിയില്ലെന്നത് തന്നെ അതിന്റെ സുതാര്യതയ്ക്ക് കോട്ടം തട്ടുന്നതാണെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി. 

വിസ്ഡം കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ  ജമാൽ മദനി, ക, അഡ്വ. കെപിപി അബൂബക്കർ, നാസർ മദനി, ഉനൈസ് സലാഹി, സാലിഹ് അൽഹികമി, ഷമീർ കൊയിലാണ്ടി, റഷീദ് പേരാമ്പ്ര , മുനിസ് അൻസാരി എന്നിവർ സംസാരിച്ചു.