വിലങ്ങാട് ദുരന്തം:സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ്

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നഷ്ടപ്പെട്ട കർഷകർക്ക് സ്പെഷ്യൽ പാക്കേ ജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കിസാൻ കോൺഗ്രസ് അഖിലേന്ത്യ കോഡിനേറ്റർ മാജൂ ഷ് മാത്യുവും കർഷക കോൺഗ്രസ് ജില്ലാ പ്രസി ഡന്റ് അഡ്വ. ബിജു കണ്ണന്തറയും സംയുക്ത പ്ര സ്ത‌ാവനയിൽ ആവശ്യപ്പെട്ടു.

നിരവധി കർഷകരുടെ കൃഷിയിടവും കൃഷി യും നഷ്ടപ്പെട്ടിട്ടും നഷ്ടത്തിൻ്റെ കണക്കെടു ക്കാൻ പോലും ശ്രമിക്കാത്ത കൃഷി വകുപ്പി ന്റെയും സർക്കാരിന്റെയും അവഗണന അപ ലപനീയമാണ്.

സാഹചര്യം മുൻകൂട്ടി മനസ്സിലാക്കി കുടും ബങ്ങളെ മാറ്റിപ്പാർപ്പിച്ചത് കൊണ്ടാണ് നൂറു കണക്കിന് മനുഷ്യജീവൻ രക്ഷപെട്ടത്. എ ന്നാൽ ഈ കുടുംബങ്ങൾക്ക് സർവ്വതും നഷ്ട പ്പെട്ടിരിക്കുകയാണ്. കൃഷി ഭൂമി നഷ്ടമായവർ ക്കും വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും പു നരധിവാസത്തിനൊപ്പം അവരുടെ ജീവിത മാർ ഗ്ഗമായ കൃഷിയ്ക്കും വളർത്തുമൃഗങ്ങളെ വളർ ത്തുന്നതിനുമുള്ള ഭൂമി കൂടി ലഭിക്കുവാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം. സർക്കാരിന്റെ യോ പ്ലാന്റേഷൻ കോർപ്പറേഷന്റെയോ കൃഷി വകുപ്പിന്റെയോ കൈവശമുള്ളതായ ഭൂമികൾ പാ ട്ടത്തുക ഒഴിവാക്കി കൃഷി ചെയ്യാൻ വിട്ടു കൊ ടുക്കാൻ സർക്കാർ തയ്യാറാവണം.

തുടർ കൃഷിയ്ക്ക് പലിശരഹിത ലോണുകളും, സഹായധനങ്ങളും, ഉറപ്പ് വരുത്തണം, അതിനു തകുന്ന പാക്കേജുകളാണ് പ്രഖ്യാപിക്കേണ്ടതെ ന്നും ഇവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍