നഗരസഭാ കെട്ടിടം പൊളിക്കുന്നതിനെതിര വ്യാപാരികൾ കോടതിയിൽ നിയമപ്രശ്‌നം: കെട്ടിടം പൊളിക്കൽ പ്രതിസന്ധിയിൽ


കൊടുവള്ളി കാലഹരണപ്പെട്ട നഗരസഭാ കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികൾ നിയമക്കുരുക്കിൽ. കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം വന്നാൽ കടമുറികൾ അനുവദിക്കണമെന്നതിൽ രേഖാമൂലം ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കൽ നീളുന്നത്.

പുതിയ നഗരസഭ ഓഫിസ് കെട്ടിട നിർമാണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായെന്നും കച്ചവടക്കാർ കോടതിയെ സമീപിച്ചതു കാരണം പൊളിക്കൽ നീണ്ടുപോവുക യാണെന്നുമാണ് നഗരസഭാധി കൃതരുടെ വിശദീകരണം. 45 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബുകളും തൂണുകളും പല ഭാ ഗങ്ങളിലായി അടർന്നുവീഴുകയാണ്.
കെട്ടിടത്തിലെ വ്യാപാരികളുടെ യോഗം വിളിക്കുകയും അവരെ പുനരധിവസിക്കുന്ന കാര്യം ചർച്ച ചെയ്ത് പരിഗണിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്ത താണെന്നു നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു അറിയിച്ചു. പുതിയ കെട്ടിടത്തിൽ സ്ഥാപനങ്ങൾ നടത്താൻ രേഖാമൂലം അനുമതി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് വ്യാപാരികൾ അറിയിച്ചു.