രക്തദാന ക്യാമ്പ് നടത്തി
താമരശ്ശേരി:ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും മുക്കം MVR ക്യാൻസർ സെന്റർ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ താമരശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റ് നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് ശ്രദ്ദേയമായി ..PTA പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് ആദ്യ രക്തദാനം നടത്തി ക്യാമ്പ് ഉൽഘാടനം ചെയ്തു ..
50ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു ..
സ്കൂൾ പ്രിൻസിപ്പൽ മഞ്ജുള ടീച്ചർ,NSS കോർഡിനേറ്റർ റജിന ടീച്ചർ,NSS വളണ്ടിയർമാരായ ശ്രീനന്ദ ,തൽമീസ് ,ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ സുമേഷ് പാലേരി,കോർഡിനേറ്റർമാരായ സജി മൈക്കാവ്,ആരിഫ് ഉണ്ണികുളം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി ..
MVR ക്യാൻസർ സെന്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിക്കൽ ഓഫീസർ ഡോ.വാഫിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍