ബൈക്കിൽ കാറിടിച്ച് യുവാവിന്​ പരിക്ക്

താമരശ്ശേരി: സംസ്ഥാനപാതയിൽ ചുങ്കത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവിന്​ പരിക്ക് . കോരങ്ങാട് വട്ടക്കൊരുവിൽ ദുൽ കിഫിലി ക്കാണ് പരിക്കേറ്റത്. കോരങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ തെറ്റായ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍