ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന മലോറം നെരൂക്കുംചാലിൽ സ്വദേശി മരിച്ചു
പുതുപ്പാടി: ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന മലോറം നെരൂക്കുംചാലിൽ പുത്തലത്ത് അബ്‌ദുൾ സലാം (46) മരിച്ചു. പുല്ലാഞ്ഞിമേട് വെച്ച് ഒരാഴ്‌ച മുമ്പ് നടന്ന അപകടത്തെ തുടർന്ന് പരുക്കേറ്റ് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: റുക്കിയ. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അബ്ദുസമദ്, അബ്‌ദുറഹൂഫ്, ഫിദ ഫാത്തിമ, ഹുദാ ഫാത്തിമ. മയ്യത്ത് നിസ്കാരം മലോറം ജുമാ മസ്‌ജിദിൽ നടക്കും (നിസ്‌കാരസമയം പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍