ശുചിമുറിയിലെ ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


കാസര്‍കോട് ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മഞ്ചേശ്വരം കടമ്പാറിലെ ഹാരിസിന്‍റെ മകള്‍ ഫാത്തിമയാണ് മരിച്ചത്.   ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം. അയൽപക്കത്തെ മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയിരിക്കുകയായിരുന്നു അതിന് ശേഷം വീട്ടിൽ തിരിച്ചെത്തി.വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്. കുട്ടിയെ കാണാതായപ്പോൾ വീടുകൾ തിരച്ചിൽ നടത്തി. തുടർന്ന് ശുചിമുറിയിലെ ബക്കറ്റിൽ വീണ് മരണപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍