കക്കാട്ടുമ്മൽ അഹമ്മദുകുട്ടി സാഹിബ് ഫാമിലി ഏകദിന ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

താമരശ്ശേരി : പരേതനായ കാഞ്ഞിരം മുഹമ്മദ്ഗുരുക്കൾ വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയും, മൂന്ന് കണ്ടത്തിൽ പരേതനായ അബൂബക്കർ സാഹിബ് റണ്ണേഴ്സ് ട്രോഫിക്കു വേണ്ടിയും കക്കാട്ടുമ്മൽ ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ വൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ആമിന തെച്ചി  ഉദ്ഘാടനം നിർവ്വഹിച്ചു.  പ്രമുഖരായ ആറോളം ടീമുകൾ ടൂർണ്ണമെൻ്റിൽ മാറ്റുരച്ചു. ആവേശകരമായ മത്സരത്തിൽ ഗുരുക്കൾസ് കാഞ്ഞിരം വിന്നേഴ്സ് ട്രോഫിയും, കരിമ്പനക്കൽ ബ്രദേഴ്സ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. കക്കാട്ടുമ്മൽ അഹമ്മദുകുട്ടി സാഹിബ് ഫാമിലി സംഘടിപ്പിച്ച കുടുംബ സംഗമത്തോടനുബന്ധിച്ചായിരുന്നു ടൂർണ്ണമെൻ്റ് അരങ്ങേറിയത്. വിജയികൾക്കുള്ള വിന്നേഴ്സ് ട്രോഫി മറിയം കാഞ്ഞിരവും, റണ്ണേഴ്സ് ട്രോഫി ആമിന തെച്ചിയും വിതരണം ചെയ്തു. അബൂബക്കർ കാഞ്ഞിരം, ആമിന കാറ്റാടി, മജീദ് മടത്തുംപൊയിൽ, കാദർ കാഞ്ഞിരം, സൈനുദ്ദീൻ കരിമ്പനക്കൽ, മുഹമ്മദലി കട്ടിപ്പാറ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സൈഫുള്ള കട്ടിപ്പാറ, ഷംസീർ കക്കാട്ടുമ്മൽ, ജാഫർ കാക്കവയൽ , നസീർ മൊകായിക്കൽ,ആരിഫ അമ്പായത്തോട്, റഷീദ് കക്കാട്ടുമ്മൽ, അബ്ദുല്ല തെച്ചി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍