പൂനൂർ മേഖലാ മെക്സെവൻ 222-ാം ദിനം കേരള നോർത്ത് സോൺ കോഡിനേറ്റർ ഇസ്മാഈൽ മുജദ്ദിദി ഉദ്ഘാടനം ചെയ്യുന്നു.
പൂനൂർ: ആരോഗ്യ സംരക്ഷണത്തിൽ പുതിയൊരധ്യായം രചിച്ച് മുന്നേറുന്ന മെക് 7, മേഖല 2 പൂനൂർ സെൻ്റർ 222-ാം ദിനം ആഘോഷിച്ചു. തുടക്കം മുതലുള്ള അംഗങ്ങൾ ഒത്തുചേർന്ന സംഗമം കേരള നോർത്ത് സോൺ കോ ഡിനേറ്റർ ഡോ. ഇസ്മാഈൽ മുജദ്ദിദി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ എൻ.കെ മുഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ പി. സാജിദ, വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ.കെ ഗോപാലൻ, പൂനൂർ വി വി ഇ എസ് പ്രസിഡണ്ട് സി.കെ. അസീസ് ഹാജി, അസ്‌ലം കുന്നുമ്മൽ, നോർത്ത് സോൺ കോഡിനേറ്റർ ഹഫ്സത്ത് ടീച്ചർ, ജില്ലാ ഓർഗനൈസർ അഷ്റഫ് അണ്ടോണ, ജില്ലാ കോഡിനേറ്റർ ഡോ. മിനാ നാസർ, ഏരിയാ കോഡിനേറ്റർമാരായ ബഷീർ ചാലക്കര, ബുഷ്റ ടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി. കൺവീനർ ടി.എം. അബ്ദുൽ ഹക്കീം സ്വാഗതവും സെൻ്റർ ചെയർപേഴ്സൺ സയീറ സഫീർ നന്ദിയും പറഞ്ഞു.മെക് സെവൻ പരിശീലനത്തിന് കോഡിനേറ്റർ നിയാസ് എകരൂലും ജില്ലാ കോഡിനേറ്റർ ഡോ. മിനാ നാസറും നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍