രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ

കട്ടിപ്പാറ: കുഞ്ഞുങ്ങൾക്കായി രുചിമേളമൊരുക്കി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ 'ടേസ്റ്റ് അറ്റ് നസ്രത്ത് 'എന്ന പേരിൽ  സംഘടിപ്പിച്ച ഭക്ഷ്യമേളയ്ക്ക് പി ടി എ പ്രസിഡൻ്റ്  ഷാഹിം ഹാജി കേക്ക് മുറിച്ച് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ഇത്തരം മേളകൾ കുട്ടികളിൽ നല്ല ഭക്ഷണശീലം വളർത്താൻ സഹായമാവുമെന്നും ആരോഗ്യമുള്ള തലമുറയാണ് നാടിന്റെ സമ്പത്ത് എന്ന് ആശംസിക്കുകയും ചെയ്തു. അധ്യാപകനായ മശ്ഹൂദ് മാഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് , സീനിയർ അസിസ്റ്റൻ്റ് മീന ക്രിസ്റ്റി, ബുഷറ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. വിവിധ ക്ലാസുകാരുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി പലഹാരങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ, നാടൻ പലഹാരങ്ങൾ,വിവിധ രുചികൾ നൽകുന്ന ഭക്ഷണ സാധനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളുടെ പ്രദർശനവും രുചി ആസ്വാദനവും കുട്ടികളിൽ പുത്തനുണർവ് പകർന്നു. അധ്യാപകരായ ബിന്ദു കെ എസ് , അലോണ, മരിയ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍