എം.കെ. മൊയ്തീൻ ഹാജി സ്മാരക , ജി.എം.യു.പി. സ്കൂൾ ബൈപാസ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

പൂനൂർ : ആയിരത്തിലധികം വിദ്യാർഥികൾ പഠനം നടത്തുന്ന പൂനൂർ ജി എം യു പി സ്കൂളിലെ കുട്ടികൾക്ക് അനുഭവപ്പെടുന്ന
യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന എം കെ മൊയ്തീൻ ഹാജി സ്മാരക ബൈപാസ് റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജി.എം.യു.പി. സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന നൂറിന വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് ബൈപാസ് റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ,പി ടി എ പ്രസിഡൻ്റ് അസ്ലം കുന്നുമ്മൽ, സി.കെ. അസീസ് ഹാജി, വി.വി.രജീഷ് , പ്രധാന അധ്യാപകൻ എ.കെ. അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ, രജീഷ് മാസ്റ്റർ (എസ്.ആർ ജി), വാർഡ് വികസന സമിതി കൺവീനർ ബഷീർ കന്നൂട്ടിപ്പാറ, റംല ടീച്ചർ,കലാം മാസ്റ്റർ, നാസർ സി.വി. എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍