ശിശുദിനം ആഘോഷിച്ചു

കട്ടിപ്പാറ : ശിശുദിനത്തോടനുബന്ധിച്ച് നസ്രത്ത് എൽ പി സ്കൂളിലെ കുരുന്നുകൾക്ക് മനസ് നിറഞ്ഞ വിരുന്നൊരുക്കി അധ്യാപകരും രക്ഷിതാക്കളും. ശിശുദിനത്തിൽ പ്രത്യേകമായി നടന്ന പരിപാടി കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു. റോസാപ്പൂവിന്റെ നൈർമല്യം മനസ്സിൽ സൂക്ഷിക്കുവാൻ അദ്ദേഹം കുഞ്ഞുമക്കളോട് ആഹ്വാനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ഷാഹിം ഹാജി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഒരു വിജ്ഞാന സമ്പന്നമായ തലമുറയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം വഹിക്കുന്ന വിദ്യാലയത്തിന് അദ്ദേഹം ആശംസകൾ നേർന്നു. ശിശുദിനത്തിന്റെ ആശംസകൾ കുഞ്ഞുങ്ങൾക്ക് നേരുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം പി ടി പ്രസിഡന്റ് നീതു, സ്കൂളിൽ ലീഡർ ഷാദി മുബാറക്ക്, അരുൺ കെ ജെ, മീന ക്രിസ്റ്റി  എന്നിവർ ശിശുദിനാശംസകൾ നേർന്നു.

 തുടർന്ന് രക്ഷിതാക്കളും കുഞ്ഞുങ്ങളും  ചേർന്ന് അരങ്ങ് നിറഞ്ഞ് അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.  കുട്ടികൾക്കായി അധ്യാപകരും രക്ഷിതാക്കളും ഒരുക്കിയ കലാവിരുന്ന് കുട്ടികളിൽ ആനന്ദം നിറച്ചു. പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കുട്ടികൾക്ക് നൽകി.

 അധ്യാപകരായ അരുൺ ജോർജ്, സോണിയ സി, ഷിൽജ എം ആർ, ആഷ്‌ന റോസ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് റാഷി, ഡയാന,മോഹിഷ, ബാബു എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍