ഭാരവാഹികളെ തിരഞ്ഞെടുത്തു
കോളിക്കൽ: കേരള നദ്‌വത്തുൽ
മുജാഹിദീൻ കോളിക്കൽ യൂണിറ്റ് തെരഞ്ഞെടുപ്പ് യോഗം സലഫി മസ്ജിദിൽ ചേർന്നു. പ്രസിഡണ്ട് കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഷാജി മണ്ണിൽ കടവ് യോഗം ഉദ്ഘാടനം ചെയ്തു. ഇസ്ലാഹീ പ്രസ്ഥാനത്തിൻ്റെ വളർച്ചക്കു വേണ്ടി ത്യാഗം സഹിച്ച് കടന്നുപോയ മുൻഗാമികളുടെ ജീവിതവും സന്ദേശവും ഉൾക്കൊണ്ട് ഓരോ പ്രവർത്തകനും പ്രവർത്തന പഥത്തിൽ കൂടുതൽ സജീവമാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജനറൽ സെക്രട്ടരി പി. പി. അബ്ദുസ്സലാം മാസ്റ്റർ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പ് താമരശ്ശേരി മേഖലാ കെ.എൻ.എം. സാരഥികളായ അബ്ദുന്നാസർ താമരശ്ശേരി, ഷാജി മണ്ണിൽ കടവ് എന്നിവർ നിയന്ത്രിച്ചു. എ.കെ. ജാഫർ അവതരിപ്പിച്ച പാനൽ അംഗങ്ങളുടെ ചർച്ചകൾക്കു ശേഷം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. പുതിയ വർഷത്തെ സാരഥികളായി കെ.എം. അഷ്റഫ് (പ്രസിഡണ്ട്) വി. കെ. മുഹമ്മദ് മാസ്റ്റർ, എൻ.ആർ. സവാദ്, സി.കെ. നിസാർ (വൈസ് പ്രസിഡണ്ടുമാർ) പി.പി.അബ്ദുസ്സലാം മാസ്റ്റർ (ജനറൽ സെക്രട്ടരി ) ഐ.കെ. അബ്ദുൽ മജീദ്, കെ.പി. മുഹമ്മദലി, ജാഫർ കോളിക്കൻ (സെക്രട്ടരി മാർ) എ.ടി. അബ്ദുറഹിമാൻ മാസ്റ്റർ ( ട്രഷറർ) എന്നിവർ ഉൾപ്പടെ ഇരുപത്തിയൊന്നംഗ കമ്മിറ്റി നിലവിൽ വന്നു. സലാം മാസ്റ്റർ സ്വാഗതവും ജാഫർ കോളിക്കൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍