ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ശിശുദിന പ്രോഗ്രാം സംഘടിപ്പിച്ചു.

കട്ടാങ്ങൽ : ക്യാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി രൂപം കൊണ്ട ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ശിശുദിന പ്രോഗ്രാം സംഘടിപ്പിച്ചു. കാൻസർ ബാധിതരായ കുട്ടികൾക്ക് അവരുടെ ബാല്യം നഷ്ടപ്പെടാതെ അവർക്ക് വേണ്ട വിദ്യാഭ്യാസം, താമസം, എൻ്റർടൈൻമെൻ്റ് തുടങ്ങി എല്ലാ വിധ സഹായങ്ങളും സൗജന്യമായി ചെയ്ത് കൊടുത്ത് വരികയാണ് ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ. 

പരിപാടിയിൽ ഹോം ഇൻ ചാർജ്ജ് ഷാദിയ സ്വാഗതം പറഞ്ഞു. ഉമ്മർ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ചു. അനീഷ് കുമാർ(crmo ഹോപ്പ്), ജംഷീന തുടങ്ങിയവർ സംസാരിച്ചു. താമരശ്ശേരി സ്റ്റെപ്സിൽ ടിടിസി അക്കാദമിയിലെ ടീച്ചറായ ജംഷീനയുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കുട്ടികളുടെ പാട്ടും മറ്റ് കലാ പരിപാടികളും നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍