ആരോഗ്യ കേരളത്തില്‍ നിരവധി ഒഴിവുകള്‍; ഡിഗ്രി മുതല്‍ യോഗ്യത; ഇന്റര്‍വ്യൂ നാളെയാണ് 

ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) കീഴില്‍ വിവിധ ഒഴിവുകളിലേക്ക് കരാര്‍ നിയമനങ്ങള്‍ നടക്കുന്നു. സ്റ്റാഫ് നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് നിയമനങ്ങള്‍ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25ന് മുന്‍പായി തൃശൂര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

എന്‍.എച്ച്.എമ്മിന് കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്്‌സ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം. 

യോഗ്യത

സ്റ്റാഫ് നഴ്‌സ്

ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്/ ബി.സി.സി.പി.എന്‍ കോഴ്‌സ് കൂടാതെ കേരള നഴ്‌സ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 

മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍

ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം, കേരള മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

ഓഡിയോളജിസ്റ്റ്

ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദവും ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍. 

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 

ബിരുദവും, ഡി.സി.എ./ പി.ജി.ഡി.സി.എ./ മലയാളം ടൈപ്പിംഗ് 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം ജനന തീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം ബയോഡാറ്റ ഉള്‍പ്പെടെ നവംബര്‍ 25ന് മുന്‍പായി ആരോഗ്യ കേരളം, തൃശൂര്‍ ഓഫീസില്‍ നല്‍കണം. 


കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in സന്ദര്‍ശിക്കുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍