സ്മാർട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനവും സ്കൂൾ വാർഷികവും

കട്ടിപ്പാറ:വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ സ്മാർട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനവും സ്കൂൾ  വാർഷികവും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത ഇസ്മായിൽ അധ്യക്ഷത വഹിച്ചു. 
സർവീസിൽ നിന്ന് വിരമിക്കുന്ന പിടിസിഎം കല്യാണി ഓണിപ്പൊയിലിനുള്ള ഉപഹാരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട് നൽകി. ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. അബ്ദുറഹിമാൻ വിഒടിയാണ് സ്കൂളിലേക്കു വേണ്ട മുഴുവൻ സ്മാർട് ടിവികളും സ്പോൺസർ ചെയ്തത്. 
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു സന്തോഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വിനോദ്, ബിപിസി മെഹറലി, കെ ടി രിഫായത്ത്,  അഷ്റഫ് പിവി,അബ്ദുൽ അസീസ് കെ വി, സലാം ആര്യങ്കുളം, കെ പി നാസർ, ടി അസീസ് മാസ്റ്റർ, അബ്ദുൽ അഷ്റഫ്, ഖാലിദ് സിപി സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എ പി സംഷീർ സ്വാഗതവും കെ പി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍