അറബിക് ടാലൻ്റ് ടെസ്റ്റ് വിജയി ഷാഹിന ടീച്ചറെ ആദരിച്ചു.

കട്ടിപ്പാറ : KATF (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) അറബിക് അധ്യാപകർക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന അറബിക് ടാലൻ്റ് ടെസ്റ്റി ൽ താമരശ്ശേരി സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ജില്ലാ തല മത്സരത്തിന് യോഗ്യത നേടിയ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ കെ കെ ഷാഹിന ടീച്ചറെ ആദരിച്ചു. HM അബുലൈസ് തേഞ്ഞിപ്പലം ഷാളണിയിച്ച് ഷാഹിന ടീച്ചറെ ആദരിച്ചു. ഷാഹിന ടീച്ചറുടെ കഠിനാധ്വാനവും ദൃഡനിശ്ചയവുമാണ് വിജയം കൊണ്ടുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളിൽ എച്ച് എമ്മിൽ നിന്നും മറ്റു സഹാധ്യാപകരിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങളും പ്രോത്സാഹനങ്ങളും മറക്കാനാവില്ലെന്ന് ടീച്ചർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
    സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന ,അലിഫ് അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബ്,അറിവിൻ ചെപ്പ് കൺവീനർ പി പി തസ്ലീന, മിഷൻ180 കൺവീനർ ടി.ഷബീജ്, ഐടി കോർഡിനേറ്റർ ഫൈസ് ഹമദാനി, ഗണിത ക്ലബ് കൺവീനർ റൂബി എം.എ, ഹരിതസഭ കൺവീനർ അനുശ്രീ.പി.പി ആര്യാമുരളി, ഇംഗ്ലീഷ് വില്ലേജ് ഫാക്കൽറ്റി രോഹിത് ധാർവാർ സ്‌കൂൾ ലീഡർ സയാൻ പി മുതലായവർ ആശംസകളർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍