ലഹരിക്കെതിരെ ബോധവൽക്കരണം
കട്ടിപ്പാറ:മുസ്ലിം യൂത്ത് ലീഗ് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൺ മില്യൺ ഷൂട്ടിന്റെ ഉത്ഘാടന കർമ്മം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിഅംഗം ഷാഫി സഖരിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് ജനറൽ സെക്രട്ടറി എ ടി ഹാരിസ്,മുഹമ്മദ് മോയത്ത്, ലത്തീഫ് പി പി,അഷ്‌റഫ് അച്ചൂർ, ഗഫൂർ ചമൽ, മുജീബ് വേണാടി,നൗഷാദ് അനു, അസ്‌ലം കട്ടിപ്പാറ, ഷമീർ മോയത്ത്, കാച്ച നാസർ, മുനീർ മോയത്ത്, അഷ്‌റഫ് വി കെസി, സബീൽ അസ്‌ലം, ഹിളർ, സലാം കുരിക്കൾ, തുടങ്ങിയവർ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍